കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായ സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. സീതാംഗോളിയിലെ പാര്‍ക്കിലെ കശുവണ്ടി ഫാക്ടറിക്കാണ് തിങ്കളാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെ തീപിടിച്ചത്. നാലു ഫയര്‍ ഫോഴ്സു യൂനിറ്റുകള്‍ തീയണക്കാനെത്തി.തീപിടിത്ത വിവരമറിഞ്ഞ് കാസര്‍കോട് പോലീസും കിന്‍ഫ്രയിലേക്ക് തിരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
|
Click
2012 ഡിസംബർ 3, തിങ്കളാഴ്ച
കാസര്‍കോട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാസര്‍കോട്: തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് കിന്ഫ്രാപാര്ക്കിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടംസംഭവിച്ചു. കാസര്‍കോട് അടുക്കത്ത്ബയലില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എ. കാമത്ത് ആന്റ് സണ്‍സ് കശുവണ്ടി ഫാക്ടറിയുടെ ഭാഗമായുള്ള കശുവണ്ടി തോട് ഉപയോഗിച്ച് എണ്ണഉല്പാദിപ്പിക്കുന്ന ഫാക്ടറിക്കാണ് തീപിടുത്തം ഉണ്ടായത്. 10 ഡ്രംനിറയെ ഓയില്‍ സംസ്ക്കരിച്ച് സൂക്ഷിച്ചിരുന്നു. ഈ ഓയിലിനാണ് തീപിടിച്ചത്.
മറുപടിഇല്ലാതാക്കൂതീപിടുത്തവിവരം അറിഞ്ഞഉടനെ കാസര്‍കോട് നിന്നും ഉപ്പളയില്‍ നിന്നും കാഞ്ഞങ്ങാട് നിന്നും തൃക്കരിപ്പൂരില്നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. 10 ഡ്രം ഓയിലും പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്ത വ്യവസായ സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാനാണ് ഫയര്‍ഫോസ് കൂടുതല്‍ പരിശ്രമിച്ചത്. തൊട്ടടുത്ത്്തന്നെ കഴിഞ്ഞമാസം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത എച്ച്.എ.എല്‍. പാര്‍ക്ക് ഉള്‍പെടെയുള്ള നിരവധി വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. സമീപപ്രദേശത്തെ ജനങ്ങളെയും മാറ്റിപാര്‍പ്പിച്ചു. ഫാക്ടറിയില്‍ നിന്നും പൊട്ടിത്തെറി ഉണ്ടാകാതിരിക്കാന്‍ ഫയര്‍ഫോഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓയില്‍ കത്തിക്കൊണ്ടിരുന്നത് അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന് നന്നേപാട്പെടേണ്ടിവന്നു. തീയോടൊപ്പം കറുത്തപുക പരിസരമാകെ നിറഞ്ഞത് ജനങ്ങളെ ഭയചികിതരാക്കിയിരുന്നു. അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് ആമ്പുലന്‍സും സജ്ജമാക്കിനിര്ത്തിയിരുന്നു. തീപിടുത്തവിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് കിന്‍ഫ്രാപാര്‍ക്കില്‍ എത്തിയത്.