Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം; കോടിയുടെ നാശനഷ്ടം

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ കശുവണ്ടി ഫാക്ടറിയില്‍ വന്‍ തിപിടുത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് പോലീസും, കാസര്‍കോട്, ഉപ്പള യൂണിറ്റുകളില്‍നിന്ന് ഫയര്‍ഫോഴ്‌സുകളും സ്ഥലത്തെത്തിയാണ് തീയണച്ചത്. വൈദ്യുതി നിലച്ചുവെന്ന് കരുതി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാണ് തീപിടുത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഒരു കോടിരൂപയോളം രൂപ നാശനഷ്ടം കണക്കാക്കുന്നു.കാസര്‍കോട് അടുക്കത്ത്ബയലില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എ കാമത്ത് ആന്റ് സണ്‍സ് കശുവണ്ടി ഫാക്ടറിയുടെ ഭാഗമായുള്ള കശുവണ്ടി എണ്ണ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിക്കാണ് തീപിടുത്തം ഉണ്ടായത്. 10 ഡ്രംനിറയെ ഓയില്‍ സംസ്‌ക്കരിച്ച് സൂക്ഷിച്ചിരുന്നു. ഈ ഓയിലിനാണ് തീപിടിച്ചത്. അഡുക്കത്ത് ബയലിലെ ഗിരിധര കാമത്തിന്റെ മകന്‍ പ്രമോദ് കാമത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. തീപിടുത്തവിവരം അറിഞ്ഞ ഉടനെ കാസര്‍കോട്, കുറ്റിക്കോല്‍, ഉപ്പള, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീയണച്ചത്. ജനറേറ്റര്‍, മോട്ടോര്‍, ബോയിലര്‍, 10 ബാരലുകളില്‍ സൂക്ഷിച്ചിരുന്ന കശുവണ്ടിയെണ്ണ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. 30,000 ലിറ്റര്‍ കൊള്ളുന്ന രണ്ടു ടാങ്കുകളില്‍ സൂക്ഷിച്ച കശുവണ്ടിയെണ്ണ, 200 ലിറ്റര്‍ കൊള്ളുന്ന 60 ബാരലുകള്‍, അണ്ടര്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ചിരുന്ന ഒരു ടാങ്ക് എന്നിവയ്ക്ക് തീപിടുത്തമുണ്ടായിരുന്നുവെങ്കില്‍ വന്‍ദുരന്തത്തിന് നാട് സാക്ഷ്യമാവുമായിരുന്നു. തൊട്ടടുത്ത വ്യവസായ സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാനാണ് ഫയര്‍ഫോസ് കൂടുതല്‍ പരിശ്രമിച്ചത്. തൊട്ടടുത്തുതന്നെയാണ് കഴിഞ്ഞമാസം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്ത എച്ച് എ എല്‍ പാര്‍ക്ക് ഉള്‍പെടെയുള്ള നിരവധി വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.Tags: kinfra, seethangoli, HAL, kinfra park, fire, fire force

Photos from Muhimmath.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ