Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

കാസര്‍കോട്ടെ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായ സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. സീതാംഗോളിയിലെ പാര്‍ക്കിലെ കശുവണ്ടി ഫാക്ടറിക്കാണ് തിങ്കളാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെ തീപിടിച്ചത്. നാലു ഫയര്‍ ഫോഴ്‌സു യൂനിറ്റുകള്‍ തീയണക്കാനെത്തി.തീപിടിത്ത വിവരമറിഞ്ഞ് കാസര്‍കോട് പോലീസും കിന്‍ഫ്രയിലേക്ക് തിരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1 അഭിപ്രായം:

  1. കാസര്‍­കോട്: തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ കാസര്‍­കോ­ട് കിന്‍­ഫ്രാ­പാര്‍­ക്കി­ലുണ്ടാ­യ വന്‍ തീ­പി­ടു­ത്ത­ത്തില്‍ ല­ക്ഷ­ങ്ങ­ളു­ടെ ന­ഷ്ടം­സം­ഭ­വി­ച്ചു. കാസര്‍­കോ­ട് അ­ടു­ക്ക­ത്ത്­ബ­യ­ലില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന കെ.എ­സ്.എ. കാമ­ത്ത് ആന്റ് സണ്‍­സ് ക­ശുവ­ണ്ടി ഫാ­ക്ട­റി­യു­ടെ ഭാ­ഗ­മാ­യു­ള്ള ക­ശു­വ­ണ്ടി തോ­ട് ഉ­പ­യോ­ഗി­ച്ച് എ­ണ്ണ­ഉല്‍­പാ­ദി­പ്പി­ക്കു­ന്ന ഫാ­ക്ട­റി­ക്കാ­ണ് തീ­പി­ടു­ത്തം ഉ­ണ്ടാ­യ­ത്. 10 ഡ്രം­നിറയെ ഓ­യില്‍ സം­സ്­ക്ക­രി­ച്ച് സൂ­ക്ഷി­ച്ചി­രുന്നു. ഈ ഓ­യി­ല­ി­നാ­ണ് തീ­പി­ടി­ച്ച­ത്.
    തീ­പി­ടു­ത്ത­വിവ­രം അ­റി­ഞ്ഞ­ഉട­നെ കാസര്‍­കോ­ട് നിന്നും ഉ­പ്പ­ള­യില്‍ നിന്നും കാ­ഞ്ഞ­ങ്ങാ­ട് നിന്നും തൃ­ക്ക­രി­പ്പൂ­രി­ല്‍­നി­ന്നു­മെത്തി­യ നാ­ല് യൂ­ണി­റ്റ് ഫ­യര്‍­ഫോ­ഴ്‌­സ് മൂ­ന്ന് മ­ണിക്കൂ­റോ­ളം പ­രി­ശ്ര­മി­ച്ച­ശേ­ഷ­മാ­ണ് തീ­യ­ണ­യ്­ക്കാന്‍ ക­ഴി­ഞ്ഞ­ത്. 10 ഡ്രം ഓ­യിലും പൂര്‍­ണ­മായും ക­ത്തി­ന­ശിച്ചു. തൊ­ട്ട­ടു­ത്ത വ്യ­വസാ­യ സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്ക് തീ­പ­ട­രാ­തി­രി­ക്കാ­നാ­ണ് ഫയര്‍­ഫോ­സ് കൂ­ടു­തല്‍ പ­രി­ശ്ര­മി­ച്ച­ത്. തൊ­ട്ട­ടു­ത്ത്്ത­ന്നെ ക­ഴി­ഞ്ഞ­മാ­സം കേന്ദ്ര പ്രതി­രോ­ധ­മന്ത്രി എ.കെ. ആന്റ­ണി ഉ­ദ്­ഘാട­നം ചെ­യ്­ത എ­ച്ച്.എ.എല്‍. പാര്‍­ക്ക് ഉള്‍­പെ­ടെ­യു­ള്ള നി­രവ­ധി വ്യ­വസാ­യ സം­രം­ഭ­ങ്ങ­ള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്.

    വൈ­ദ്യു­തി ബ­ന്ധം പൂര്‍­ണ­മായും വി­ച്ഛേ­ദി­ച്ചി­രുന്നു. സ­മീ­പ­പ്ര­ദേശ­ത്തെ ജ­ന­ങ്ങ­ളെയും മാ­റ്റി­പാര്‍­പ്പിച്ചു. ഫാ­ക്ട­റി­യില്‍ നിന്നും പൊ­ട്ടി­ത്തെ­റി ഉ­ണ്ടാ­കാ­തി­രി­ക്കാന്‍ ഫയര്‍­ഫോ­ഴ്‌­സ് പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­രുന്നു. ഓ­യില്‍ ക­ത്തി­ക്കൊ­ണ്ടി­രുന്ന­ത് അ­ണ­യ്­ക്കാന്‍ ഫയര്‍­ഫോ­ഴ്‌­സി­ന് ന­ന്നേ­പാ­ട്‌­പെ­ടേ­ണ്ടി­വന്നു. തീ­യോ­ടൊ­പ്പം ക­റു­ത്തപു­ക പ­രി­സ­ര­മാ­കെ നി­റഞ്ഞ­ത് ജ­നങ്ങ­ളെ ഭ­യ­ചി­കി­ത­രാ­ക്കി­യി­രുന്നു. അ­ടി­യന്തിര വൈ­ദ്യ­സ­ഹാ­യം നല്‍­കു­ന്ന­തി­ന് ആ­മ്പു­ലന്‍സും സ­ജ്ജ­മാ­ക്കി­നിര്‍­ത്തി­യി­രു­ന്നു. തീ­പി­ടു­ത്ത­വി­വ­ര­മ­റി­ഞ്ഞ് നൂ­റു­ക­ണ­ക്കി­ന് ആ­ളു­ക­ളാ­ണ് കിന്‍­ഫ്രാ­പാര്‍­ക്കില്‍ എ­ത്തി­യത്.

    മറുപടിഇല്ലാതാക്കൂ