Click

2013 മാർച്ച് 6, ബുധനാഴ്‌ച

മഅ്ദനിക്ക് ഇടക്കാല ജാമ്യം: വിധിപറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

 

ബംഗളൂരു: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹരജിയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. മഅ്ദനിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടോണി സെബാസ്റ്റിയന്‍ ഹാജരായി.

മാര്‍ച്ച് 10ന് നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാറുശ്ശേരിയില്‍ അസുഖബാധിതനായി കഴിയുന്ന പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാനും മാര്‍ച്ച് 8 മുതല്‍ 12 വരെ പോലീസ് അകമ്പടിയോടെയുള്ള പരോളോ ജാമ്യമോ അനുവദിക്കണമെന്നാണ് ഹരജിയില്‍ അഭ്യര്‍ഥിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ