Click

2013 മാർച്ച് 6, ബുധനാഴ്‌ച

കുവൈത്തില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നു

 


കുവൈത്ത്: രാജ്യത്ത് നിലവിലുള്ള വിദേശി തൊഴിലാളി നിയമം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നീക്കമാരംഭിച്ചു. ദേശീയ തൊഴില്‍ നിയമം ആര്‍ട്ടിക്കിള്‍ 125 പ്രകാരം തൊഴില്‍ മന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ മന്ത്രാലയത്തില്‍ ആരംഭിച്ചു.
ദേശീയ തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യമേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. പകരം തൊഴില്‍ സാമൂഹ്യ മന്ത്രായലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് കമ്പനിയായിരിക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക. വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ തൊഴില്‍ മന്ത്രാലയമായിരിക്കും.
ദീര്‍ഘകാലമായി ചര്‍ച്ച ചെയ്തുവരുന്ന പബ്ലിക് അതോറിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള വിദേശ തൊഴിലാളികളുടെ സംരക്ഷണം നിലവിലുള്ള തൊഴില്‍ നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തി വിദേശ തൊഴിലാളികള്‍ക്ക് താമസരേഖ സാമൂഹ്യ തൊഴില്‍മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനുള്ള അവസരവും ഒരുങ്ങുകയാണ്. ഇതോടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കുടക്കീഴിലാകുമെന്ന് വക്താവ് വാര്‍ത്താലേഖകരെ അറിയിച്ചു.
അതേസമയം സ്വകാര്യ മേഖലയിലെ നിര്‍ദിഷ്ട സ്ഥാപനങ്ങള്‍ക്ക് വേണ്ട തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നതിനെ കുറിച്ച് മന്ത്രാലയ തലത്തില്‍ ആലോചിക്കുന്നു. ഏറെക്കുറെ പ്രാബാല്യത്തിലായിട്ടുള്ള ഒരു വര്‍ഷത്തെ കാലാവധിയുള്ള കമേഴ്‌സ്യല്‍ സന്ദര്‍ശന വിസയില്‍ കമ്പനികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികളെ കൊണ്ടുവരുന്നതിനും തുടര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രസ്തുത തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തൊഴില്‍ മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനോ, തൊഴിലാളിയുടെ താത്പര്യമനുസരിച്ച് നിലവിലുള്ള സ്‌പോണ്‍സറുടെ കീഴില്‍ തന്നെ തുടരുന്നതിനും അവസരം നല്‍കുന്നതിനും ആലോചനയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ