എസ് എസ് എഫ് 40-ാം വാര്‍ഷികം മഞ്ചേശ്വരം ഡിവിഷന്‍ സംഘാടക സമിതിയായി
മഞ്ചേശ്വരം: എപ്രില്‍ 26,27,28 തീയ്യതികളില്‍ എറണാക്കൂളത്ത് നടക്കുന്ന എസ് എസ് എഫ് 40-ാം വര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ മഞ്ചേശ്വരം ഡിവിഷന്‍ തല സംഘാടക സമിതി രൂപീകരണ യോഗം മളഹരില്‍ നടന്നു. ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതിയില്‍ മൂസല്‍ മദനി തലക്കി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നു വിഷയാവതരണം നടത്തി.മൂസല്‍ മദനി അല്‍ ബിഷാറ (ചെയര്‍മാന്‍) മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, മുഹമ്മദ് ഡി. എം. കെ (വൈസ് ചെയര്‍മാന്‍മാര്‍) അബ്്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ (ജന: കണ്‍) സിദ്ധീഖ് ലത്വീഫി, സ്വാദിഖ് ആവളം, ഹസ്സന്‍ കുഞ്ഞി മള്ഹര്‍ (കണ്‍വീനമാര്‍) കല്‍പന ഹമീദ് ഹാജി (ട്രഷറര്‍) ഹൈദര്‍ സഖാഫി, ഖലീല്‍ അഹ്സനി, യൂസുഫ് സഖാഫി കനിയാല, നൗഫല്‍ സോങ്കാള്‍, അസീസ് സഖാഫി മച്ചംപാടി, അലീ സഅദി, ഇഖ്ബാല്‍ പൊയ്യത്തബയല്‍, യഅ്ഖൂബ് നഈമി, ഹംസ ഗുവെദപട്പ്പു, അഷ്‌റഫ് ആനക്കല്‍ എന്നിവരെ തെരെഞ്ഞെടുത്തു. സ്വാദിഖ് ആവളം സ്വഗതവും ഇഖ്ബാല്‍ പൊയ്യത്തബയല്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ