കറന്തക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
കാസര്‍കോട്: കറന്തക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു. ബന്ധുവായ സുഹൃത്തിന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന നാലുവയസുകാരന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കോഴിക്കോട് കുതിരവട്ടം പരമ്പ കുരിക്കല്‍ മഠത്തിലെ വിജയമൂര്‍ത്തിയുടെയും സുമിത്രയുടെയും മകനും, കോഴിക്കോട് ഇന്റര്‍ കഫെ ഉടമയുമായ ബി ദീപക് മൂര്‍ത്തി (24)യാണ് മരിച്ചത്. ബന്ധുവായ കാസര്‍കോട് പാറക്കട്ടയിലെ കെ ജി പ്രീതം (23) ന് സാരമായി പരിക്കേറ്റു. ഇയാളെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ദീപകിന്റ സഹോദരി ദിവ്യയുടെ മകന്‍ ഹൃദയ് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ കറന്തക്കാട്ടാണ് അപകടം. ദീപകും കുടുംബവും അഞ്ചുദിവസം മുമ്പാണ് ബന്ധുവായ പാറക്കട്ടയിലെ പ്രീതമിന്റെ വീട്ടിലെത്തിയത്. പ്രീതമിനൊപ്പം ദീപക് ബൈക്കിനു പിറകിലിരുന്ന് ടൗണിലേക്ക് പോകുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരം കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ