Click

2013 മാർച്ച് 5, ചൊവ്വാഴ്ച

പടന്നക്കാട് സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

 


പടന്നക്കാട്: എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് പടന്നക്കാട് യൂനിറ്റിനു കീഴില്‍ ആരംഭിച്ച സുന്നിസെന്റര്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി അബ്ദുല്ല ഹാജി ചിത്താരി, അശ്‌റഫ് അശ്‌റഫി, പി എച്ച് ആലിക്കുട്ടി ഹാജി, എം ഹസൈനാര്‍ പടന്നക്കാട്, ഇ കെ കെ പടന്നക്കാട്, ടി കുഞ്ഞികൃഷ്ണന്‍, ഡോ. കെ പി ഹാരിസ്, സി എ അബ്ദുല്‍ഹമീദ് മൗലവി, അബൂബക്കര്‍ ബാഖവി, സി എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, സ്വാലിഹ് ഹാജി മുക്കൂട്, എ എസ് എ തങ്ങള്‍ മാണിക്കോത്ത്, മഹ്മൂദ് അംജദി, റാശിദ് ഹിമമി, കെ കെ മൂസ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഹംസ മിസ്ബാഹി ഓട്ടപടവ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് അശ്ക്കര്‍ അലി പതാക ഉയര്‍ത്തി. ബഷീര്‍ മങ്കയം സ്വാഗതവും മടിക്കൈ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ