Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

യു.എ.ഇയില്‍ പൊതുമാപ്പ്

 


യു.എ.ഇയില്‍ പൊതുമാപ്പ്
ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍
ദുബൈ: യു.എ.ഇയിലെ അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും. യു.എ.ഇയുടെ 41ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് പതിനായിരക്കണക്കിന് വിദേശികള്‍ക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഔാര്യം. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെ രണ്ടു മാസമാണ് പൊതുമാപ്പ് കാലാവധി.
യു.എ.ഇ നിയമ പ്രകാരം അനധികൃത താമസക്കാര്‍ക്ക് സമീപ കാലത്തായി കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഇത്തരം വ്യക്തികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയുമുണ്ട്. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.
എന്നാല്‍, എത്ര വര്‍ഷം രാജ്യത്ത് അനധികൃതമായി താമസിച്ചവര്‍ക്കും പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ സ്വന്തം നിലയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്. അതിനാല്‍, അനധികൃത താമസക്കാരായ മലയാളികളടക്കമുള്ള ഇന്ത്യക്കാരും പൊതുമാപ്പിന്‍െറ ആനുകൂല്യം പ്രയോജനപ്പെടുത്തണം.
റസിഡന്‍സ്/സന്ദര്‍ശക വിസ കാലാവധി തീര്‍ന്നിട്ടും ഇവിടെ താമസിക്കുന്നവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ലഭിക്കുക. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ക്ക് ഇളവ് ലഭിക്കാന്‍ സാധ്യത കുറവാണ്. പാസ്പോര്‍ട്ട്, വിസ, മറ്റു താമസ രേഖകള്‍ ഇല്ലാത്തവര്‍ ഉടന്‍ രാജ്യം വിടണം.
അനധികൃത താമസക്കാര്‍ക്ക് രാജ്യത്തിന്‍െറ വിവിധ മേഖലകളിലുള്ള താമസ-കുടിയേറ്റ വകുപ്പ് ഓഫിസുകളിലെത്തി രേഖകള്‍ വാങ്ങി രാജ്യം വിടാം. ലളിതമായ നടപടിക്രമങ്ങളാണ് ഇതിനുള്ളത്. അതേസമയം, യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് ഫെബ്രുവരി നാലിന് മുമ്പ് താമസ രേഖകള്‍ ശരിയാക്കണം. പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്‍െറ ആനുകൂല്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഔ്പാസ്) നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി വിസ-പാസ്പോര്‍ട്ട് സേവനങ്ങളുടെ ഔ്സോഴ്സിങ് ഏജന്‍സിയായ ബി.എല്‍.എസിനെയാണ് ചുമതലപ്പെടുത്തിയത്. പാസ്പോര്‍ട്ടില്ലാത്തവരില്‍നിന്ന് ബി.എല്‍.എസിന്‍െറ 13 കേന്ദ്രങ്ങളിലും ദുബൈ ദേരയിലെ കെ.എം.സി.സി ഓഫിസിലും ഔ്പാസിന് അപേക്ഷ സ്വീകരിക്കും. പാസ്പോര്‍ട്ട് ഉള്ളവര്‍ രാജ്യത്തെ താമസം നിയമവിധേയമാക്കാനോ, അല്ലെങ്കില്‍ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ക്കോ യു.എ.ഇ എമിഗ്രേഷന്‍ അതോറിറ്റിയെ സമീപിക്കണം.
പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കുമായി നോര്‍ക്ക റൂട്സ് സി.ഇ.ഒയും ഡയറക്ടറുമായ നോയല്‍ തോമസ് യു.എ.ഇയിലുണ്ട്.
എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുന്ന കേന്ദ്രങ്ങള്‍
ദുബൈ: യു.എ.ഇയില്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം ലഭ്യമാക്കാനും പരമാവധി അനധികൃത താമസക്കാര്‍ക്ക് എത്രയും വേഗം നാട്ടിലേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഇതിനുവേണ്ടി നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പിന് കീഴിലുള്ള നിര്‍ദിഷ്ട ഓഫിസുകള്‍ മുഖേന അനധികൃത താമസക്കാര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസൃത പിഴ അടച്ച് താമസ രേഖകള്‍ ശരിയാക്കണം. ഇതിനുള്ള നടപടികളും ഈ ഓഫിസുകള്‍ മുഖേന നടത്താം.
താഴെ പറയുന്ന ഓഫിസുകളില്‍ അനധികൃത താമസക്കാര്‍ നേരിട്ട് ഹാജരാകണം.
1. അബൂദബി: ഐ.ഡി റജിസ്ട്രേഷന്‍ ഓഫിസ് (മുസഫ ഏരിയ), എയിമാസ്സ് (EIMASS) കമ്പനി.
2. അല്‍ഐന്‍: റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, എയിമാസ്സ് കമ്പനി.
3. പശ്ചിമ മേഖല: റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, എയിമാസ്സ് കമ്പനി.
4. ദുബൈ: വയലേറ്റേഴ്സ് ആന്‍ഡ് ഫോറിനേഴ്സ് ഫോളോ-അപ് സെക്ഷന്‍, അല്‍ അവീര്‍.
5. ഷാര്‍ജ: ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്.
6. ഖോര്‍ഫുക്കാന്‍: പാസ്പോര്‍ട്ട് ഓഫിസ്
7. അജ്മാന്‍: ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്.
8. ഉമ്മുല്‍ഖുവൈന്‍: ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്.
9. റാസല്‍ഖൈമ: എക്സ്റ്റേണ്‍ ഓഫിസസ് ഡിപ്പാര്‍ട്ട്മെന്‍റ് (റെഡ് ഐലന്‍ഡ്).
10. ഫുജൈറ: ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്.
വിവരങ്ങള്‍ ലഭ്യമാക്കാന്‍ കോള്‍ സെന്‍റര്‍
ദുബൈ: രണ്ടുമാസത്തെ പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ അബൂദബിയില്‍ കോള്‍ സെന്‍റര്‍ തുറക്കും. ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പിന് കീഴിലുള്ള ഈ സെന്‍ററില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണം.
പൊതുമാപ്പിന്‍െറ പ്രയോജനങ്ങളെക്കുറിച്ച് ബോധവത്കരണത്തിന് മാധ്യമങ്ങളിലൂടെ കാമ്പയിന്‍ നടത്തും. പൊതുസ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്യും. ഷോപ്പിങ് സെന്‍ററുകള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്തും.
ഔ്പാസിന് അപേക്ഷിക്കാന്‍ 14 കേന്ദ്രങ്ങള്‍
ദുബൈ: ഇന്ത്യക്കാരായ അനധികൃത താമസക്കാരില്‍ പാസ്പോര്‍ട്ടില്ലാത്തവര്‍ പൊതുമാപ്പ് ആനുകൂല്യം നേടി നാട്ടില്‍ പോകാന്‍ ഔ്പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) വാങ്ങണം. ഇതിനുവേണ്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ബി.എല്‍.എസ് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കി. ദുബൈ ദേരയിലെ കെ.എം.സി.സി ഓഫിസിലും മറ്റിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും സൗകര്യമുണ്ട്. പാസ്പോര്‍ട്ടില്ലാത്തവരില്‍നിന്ന് ഈ കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കും. ബി.എല്‍.എസ് ഓഫിസുകളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് 6.30 വരെയാണ് അപേക്ഷ സ്വീകരിക്കുക.
ഔ്പാസ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങള്‍:
1. ദുബൈ: അല്‍ഖലീജ് സെന്‍റര്‍, ഫ്ളാറ്റ് നമ്പര്‍ എസ് 118, 119 (മെസനൈന്‍ ഫ്ളോര്‍), അല്‍ഐന്‍ സെന്‍ററിന് എതിര്‍വശം, മന്‍ഖൂല്‍ റോഡ്, ബര്‍ദുബൈ.
2. ദുബൈ: ദേരയിലെ ദുബൈ നാഷനല്‍ ഇന്‍ഷുറന്‍സ് ബില്‍ഡിങ് രണ്ടാം നിലയില്‍ ഫ്ളാറ്റ് നമ്പര്‍ 202. പ്ളോട്ട് നമ്പര്‍ 315 (129-134), ഫ്ളോറ ക്രീക്ക് ഹോട്ടലിന് സമീപം, പോര്‍ട്ട് സഈദ്.
3. ദുബൈ: ദേരയിലെ കെ.എം.സി.സി ഓഫിസ്.
4. അബൂദബി: മുറൂര്‍ റോഡില്‍ ടാക്സി സ്റ്റാന്‍റിന് എതിര്‍വശം, എം-1, പ്ളോട്ട് നമ്പര്‍: 159, ഷാര്‍ക്ക് ലോട്ട് (19/2), അരാമെക്സ് ഓഫിസിന് സമീപം.
5. ഷാര്‍ജ: റോളയിലെ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസിന് എതിര്‍വശത്തെ ദമാസ് ടവര്‍ (മെസേജ് ബുക് സ്റ്റോറിന് എതിര്‍വശത്തുള്ള ആറാം നമ്പര്‍ ഗേറ്റിലൂടെയാണ് ഈ ഓഫിസില്‍ എത്തേണ്ടത്).
6. ഉമ്മുല്‍ഖുവൈന്‍: ജവാസാത്ത് റോഡ്, റിക്ക്വ ഏരിയ, ലുലു സെന്‍ററിന് എതിര്‍വശം.
7. റാസല്‍ഖൈമ: ഷോപ്പ് നമ്പര്‍-3, അല്‍ സഫീര്‍ ഫര്‍ണിച്ചറിന് എതിര്‍വശം, അല്‍ സഫീര്‍ മാള്‍ ആന്‍ഡ് അവാദ് ട്രേഡിങ്, സുബറു ഷോറൂമിന് പിന്‍വശം (അല്‍ക എസ്റ്റാബ്ളിഷ്മെന്‍റ്).
8. ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍
9. അജ്മാന്‍: ഇന്ത്യന്‍ അസോസിയേഷന്‍
10. റാസല്‍ഖൈമ: ഇന്ത്യന്‍ അസോസിയേഷന്‍
11. ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്
12. ഖോര്‍ഫുക്കാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്
13. കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ളബ്
14. അല്‍ഐന്‍: ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍
ഔ്പാസ് അപേക്ഷക്കുള്ള രേഖകള്‍
ദുബൈ: ഔ്പാസിന് അപേക്ഷിക്കാന്‍ വിവിധ രേഖകള്‍ അത്യാവശ്യമാണ്. അപേക്ഷക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍ വേണം. പാസ്പോര്‍ട്ട് കോപ്പി, വിസ കോപ്പി എന്നിവ നിര്‍ബന്ധമാണ്. പാസ്പോര്‍ട്ട് കോപ്പി ഇല്ലെങ്കില്‍ പാസ്പോര്‍ട്ട് നമ്പറും പാസ്പോര്‍ട്ട് എടുത്ത തിയതിയും സ്ഥലവും അപേക്ഷക്കൊപ്പം നിര്‍ബന്ധമായും ചേര്‍ക്കണം. ഈ സാഹചര്യത്തിലും വിസയുടെ കോപ്പി സമര്‍പ്പിക്കണം.
പാസ്പോര്‍ട്ട് കോപ്പിയും പാസ്പോര്‍ട്ടിന്‍െറ വിശദാംശങ്ങളും അറിയാത്തവര്‍ ഇന്ത്യയിലെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ജില്ലാ കലക്ടര്‍/പൊലീസ് സൂപ്രണ്ട് നല്‍കിയ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഇതില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ നേരിട്ട് എത്തണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ