Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ഇന്ത്യ ഇസ്രായേലുമായി കുറ്റാന്വേഷണ സഹകരണത്തിന്

 


ഇന്ത്യ ഇസ്രായേലുമായി കുറ്റാന്വേഷണ സഹകരണത്തിന്
ന്യൂദല്‍ഹി: കുറ്റാന്വേഷണങ്ങളില്‍ ഇസ്രായേലുമായി സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഫലസ്തീനിലെ യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ വിചാരണ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലുമായി കുറ്റാന്വേഷണ സഹകരണ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തീരുമാനിച്ചത്. ‘പരസ്പര നിയമ സഹായ ഉടമ്പടി’ എന്ന പേരില്‍ ഒപ്പുവെക്കുന്ന കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും പ്രതികളെ ശിക്ഷാനടപടിക്ക് വിധേയമാക്കുന്നതിനും നീതിന്യായ രേഖകള്‍ പരസ്പരം കൈമാറുന്നതിനും അറസ്റ്റ് വാറന്‍റുകള്‍ നടപ്പാക്കാനും ഇന്ത്യക്കും ഇസ്രായേലിനും തുല്യ അവകാശം ലഭിക്കും.
ഫലസ്തീന് ഐക്യരാഷ്ട്രസഭ നിരീക്ഷക രാഷ്ട്ര പദവി നല്‍കിയതില്‍ അരിശംപൂണ്ട ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ വീണ്ടും കയ്യേറ്റം നടത്തുമെന്നും ഫലസ്തീന് അര്‍ഹതപ്പെട്ട നികുതി വിഹിതം തടഞ്ഞുവെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനൊപ്പം നേപ്പാള്‍, ഒമാന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായും ഇന്ത്യ ഇത്തരമൊരു കരാറിലേര്‍പ്പെടുമെന്ന് വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി. നിലവില്‍ 32 രാജ്യങ്ങളുമായിട്ടാണ് ഇന്ത്യ ഇത്തരമൊരു കരാറിലേര്‍പ്പെട്ടിട്ടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ