റിയാദ്: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ രോഗശമനത്തിലും സൗഖ്യത്തിലും സന്തുഷ്ടി പ്രകടിപ്പിക്കുന്നതിന്‍െറ ഭാഗമായി നാലു സൗദി പൗരന്മാര്‍ തങ്ങളുടെ മക്കളുടെയും ബന്ധുക്കളുടെയും ഘാതകര്‍ക്ക് മാപ്പു നല്‍കി. സഅ്ദ് ബിന്‍ മുഅവ്വിദ് റഷീദി തന്‍െറ മകന്‍ അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ സാമിര്‍ ബിന്‍ മുഈദ് അല്‍ ഹാരിസിക്ക് മാപ്പ് നല്‍കി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുര്‍ഇബ സ്വന്തം സഹോദരന്‍ ഖാലിദിനെ വധിച്ച ബദ്ര്‍ ബിന്‍ സൈദുല്‍ ഖസ്ലാന് വിട്ടുവീഴ്ച ചെയ്തുകൊടുത്തു. മകന്‍ സാമിറിനെ വധിച്ച ഫൈസല്‍ ബിന്‍ ഈദ അല്‍ മാലികിക്കാണ് സൗദി പൗരനായ ജസാ ബിന്‍ മുത്ഇബ് പൊറുത്തുകൊടുത്തത്. ബനീആസിം കുടുംബത്തില്‍ പെട്ട ഖാലിദ് ബിന്‍ അബ്ദുല്ല മാലികിയെ വധിച്ച അബ്ദുല്‍ മജീദ് ബിന്‍ ഹനീഷിനാണ് ഗോത്രത്തലവനായ റഷീദ് ബിന്‍ മുസാഇദ് മാലികി മാപ്പു നല്‍കിയത്. നാലു പേരും റിയാദില്‍ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ സന്ദര്‍ശിച്ച് തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു. ആഗതര്‍ക്കു നന്ദി പറഞ്ഞ അമീര്‍ സല്‍മാന്‍ അവരുടെ പ്രവര്‍ത്തനം അല്ലാഹു പ്രതിഫലാര്‍ഹമാക്കിത്തീര്‍ക്കട്ടെ എന്നു പ്രാര്‍ഥിച്ചു. മരണപ്പെട്ടവരുടെ പാപമോചനത്തിനു വേണ്ടിയും കുടുംബാംഗങ്ങള്‍ക്കു ക്ഷമയും സഹനവും ലഭ്യമാവാനും അദ്ദേഹം പ്രാര്‍ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ