Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

മഴക്ക് വേണ്ടി പ്രത്യേക നമസ്കാരം നാളെ; അമീര്‍ പങ്കെടുക്കും

 

ദോഹ: മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നാളെ രാവിലെ അല്‍ വജ്ബ ഈദ്ഗാഹ് മൈതാനിയില്‍ നടക്കും. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി പ്രാര്‍ഥനയില്‍ പങ്കെടുക്കും. അമീറിനൊപ്പം പൊതുജനങ്ങളും വിശിഷ്ട വ്യതിത്വങ്ങളും നമസ്കാരത്തില്‍ സംബന്ധിക്കുമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നാളെ മഴക്ക് വേണ്ടി പ്രത്യേക നമസ്കാരം നിര്‍വ്വഹിക്കാന്‍ മുഴുവന്‍ സ്വദേശികളോടും വിദേശികളോടും ഔാഫ് മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്. നാളെ രാവിലെ 6.15ന് രാജ്യത്തെ 61പള്ളികളില്‍ മഴക്ക് വേണ്ടിയുള്ള നമസ്കാരം നടക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പ്രത്യേക നമസ്കാരത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ശൈഖ് അബ്ദുല്ല മുഹമ്മദ് അല്‍ നഅമ (ഇമാം, ഔാഫ് ജുമുഅത് പള്ളി), ശൈഖ് സുഊദ് സഅദ് അല്‍ ഹാജിരി (മസ്ജിദ് ഹിസ്സ അല്‍ സുവൈദി, അസീസിയ), ശൈഖ് മുഹമ്മദ് ഹസന്‍ അല്‍ മുറൈഖി ,ഡോ. അഹമദ് അല്‍ ഫര്‍ജാബി എന്നീ ഇമാമുമാരും അഭ്യര്‍ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ