Click

2012 ഡിസംബർ 5, ബുധനാഴ്‌ച

ഡിസമ്പര്‍ 6: കാസറഗോട്ട് ബസ്സോട്ടം നിലച്ചു

കാസറഗോഡ്: ബാബ­റി മ­സ്­ജി­ദ് ത­കര്‍­ക്ക­പ്പെ­ട്ട­തി­ന്റെ ഇരുപതാം വാര്‍­ഷി­കമാ­യ വ്യാ­ഴാഴ്­ച പതിവു പോലെ കാസറഗോട്ട് അപ്രഖ്യപിത ഹര്‍ത്താലായി മാറി. ചളിയംകോട്, കുമ്പള ആരിക്കാടി, ചൗക്കി, ബദിയഡുക്ക എന്നിവിടങ്ങളില്‍ കെ എസ് ആര്‍ ടി സിസ്വകാര്യ ബസുകള്‍ക്കു നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ചളിയംകോടു വെച്ചുണ്ടായ കല്ലേറില്‍ കെ എസ ആര്‍ ടിസി ഡ്രൈവര്‍ അജയനു പരിക്കേറ്റു. ബദിയഡുക്കയില്‍ സ്വകാര്യ ബസിനു നേര്‍ക്കാണു കല്ലേറുണ്ടായത്. ഡിസംബര്‍ ആറിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും ബസുകള്‍ക്കു നേര്‍ക്കുണ്ടായ കല്ലേറ് തലവേദനയായിട്ടുണ്ട്. പ്രദേശത്തു പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സു­ര­ക്ഷ­യു­ടെ ഭാ­ഗ­മാ­യി ചൊ­വ്വാഴ്­ച കാസര്‍­കോ­ട് ബസ് ­സ്റ്റാന്‍ഡുകള്‍, റെ­യില്‍­വേ­സ്‌­റ്റേ­ഷ­നുകള്‍, പ്രധാ­ന ടൗ­ണു­കള്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ ചൊ­വ്വാഴ്ച ഡോ­ഗ് സ്­ക്വാഡ് പരി­ഷോ­ധ­ന ന­ടത്തി. സം­ശ­യ സാ­ഹ­ച­ര്യ­ത്തില്‍ കാ­ണ­പ്പെ­ടു­ന്ന വ­സ്­തുക്കളും ല­ഗേ­ജു­കളും ഡോ­ഗ്‌­സ്­ക്വാ­ഡ് പരി­ശോ­ധിച്ചു. ലോ­ഡ്­ജു­കളും അ­ന്യ സം­സ്ഥാ­ന­ക്കാരാ­യ ആ­ളു­കള്‍ താ­മ­സി­ക്കു­ന്ന ക്വാര്‍­ടേ­ഴ്‌­സു­കളും പോ­ലീ­സി­ന്റെ നി­രീ­ക്ഷ­ണ­ത്തി­ലാണ്.രാ­ത്രി­കാ­ല­ങ്ങ­ളില്‍ പോ­ലീ­സ് പ­ട്രോ­ളിംഗും ശ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. ബു­ധ­നാഴ്­ച മു­തല്‍ വെ­ള്ളി­യാഴ്­ച വ­രെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ഇ­രു­ച­ക്ര­വാ­ഹ­ന­ങ്ങള്‍­ക്ക് നി­യ­ന്ത്രണം ഏര്‍­പെ­ടു­ത്തി­യി­ട്ടുണ്ട്. സം­ഘര്‍­ഷ സാധ്യ­താ പ്ര­ദേ­ശ­ങ്ങ­ളില്‍ ഒ­ളി ക്യാ­മ­റ­കള്‍ സ്ഥാ­പി­ച്ചി­ട്ടുണ്ട്. അ­വ­യില്‍ നി­ന്ന് ല­ഭി­ക്കു­ന്ന വി­വ­ര­ങ്ങ­ളുടെ ദൃ­ശ്യ­ങ്ങള്‍ വി­ശ­ദമാ­യ പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­മാക്കിയ ശേ­ഷ­മാ­യി­രിക്കും കു­റ്റ­ക്കാര്‍­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്കു­ക.മ­ത­വി­ദ്വേ­ഷം പ­ര­ത്തു­ന്ന­ത­ര­ത്തി­ലുള്ള പോ­സ്­റ്റ­റു­കള്‍ പ­തി­ക്കു­ന്ന­വര്‍ക്കും ആ­ഹ്ലാ­ദം പ്ര­ക­ടി­പ്പി­ച്ച് പ­ട­ക്ക­ങ്ങള്‍ പൊ­ട്ടി­ക്കു­ന്ന­വര്‍ക്കും അ­ക്ര­മ­ത്തില്‍ ഏര്‍­പെ­ടു­ന്ന­വര്‍­ക്കു­മെ­തി­രെ ജാ­മ്യ­മില്ലാ­വ­കു­പ്പ് പ്ര­കാ­രം കേ­സെ­ടു­ക്കു­മെന്ന് പോ­ലീ­സ് അ­റി­യിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ