Click

2012 ഡിസംബർ 7, വെള്ളിയാഴ്‌ച

ഈജിപ്ത്തില്‍ വീണ്ടും സങ്കര്‍ഷം രൂക്ഷം : 5 മരണം

കെയ്‌റോ: ഈജിപ്തില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതികൂലികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരണപ്പെടുകയും 350ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൈറോയിലെ പ്രസിഡന്റിന്റെ കാര്യാലത്തിന് മുന്നിലാണ് ഏറ്റുമുട്ടലുകളുണ്ടായത്. ഇരുവിഭാഗങ്ങളും പ്രകടനങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു അതിനിടയിലാണ് സംങ്കര്‍ഷമുണ്ടായത്. അതിനിടെ ചില അജ്ഞാതര്‍ ഇഖ്‌വാന്റെയും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെയും രണ്ട് ഓഫീസുകള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. മരണപ്പെട്ടവര്‍ വെടിയേറ്റാണ് മരണപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരില്‍ നൂറോളം പോലീസുകളും ഉള്‍പെടും. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പ്രസിഡന്റിന്റെ കാര്യാലയത്തിന് മുമ്പിലുണ്ടായി പ്രശ്‌നങ്ങള്‍ക്കിടെ 32 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്യപ്പെട്ട പ്രക്ഷോഭകാരികളില്‍ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരണപ്പെട്ടവര്‍ വെടിയേറ്റാണ് മരണപ്പെട്ടത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പ്രക്ഷോഭകാരികള്‍ക്ക് രാജ്യത്തിന് പുറത്തുനിന്ന് ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആശങ്ക പരന്നിട്ടുണ്ട്. ഈജിപ്തിലെ വിപ്ലവസര്‍ക്കാറിനെ താഴെയിറക്കാനാണ് പ്രക്ഷോഭകാരികളെ ഉപയോഗപ്പെടുത്തി തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്. സയണിസ്റ്റുകളും മുബാറക് അനുകൂലികളുമാണ് ഇത്തരം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈജിപതില്‍ ഇപ്പോഴും 70 ശതമാനത്തിലധികം ആളുകള്‍ സര്‍ക്കാറിനെ പിന്തുണക്കുന്നതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ