Click

2012 നവംബർ 28, ബുധനാഴ്‌ച

കഅ്ബ കഴുകല്‍ നാളെ

 

ജിദ്ദ: വിശുദ്ധ കഅ്ബ കഴുകുന്ന ചടങ്ങ് വ്യാഴാഴ്ച നടക്കും. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മസ്ജിദുല്‍ ഹറാം ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈം, മന്ത്രിമാര്‍, പണ്ഡിതന്‍മാര്‍, വിവിധ മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികള്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഓരോ വര്‍ഷവും ശഅ്ബാന്‍, മുഹറം മാസങ്ങളിലാണ് കഅ്ബ കഴുകാറ്. കഅ്ബ കഴുകുന്നതിനുള്ള ഒരുക്കങ്ങള്‍ ഇരുഹറം കാര്യാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസവും റോസ്വാട്ടറും കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ചാണ്് കഅ്ബയുടെ ഉള്‍ഭാഗവും ചുമരും കഴുകുക.
കഴിഞ്ഞ ദിവസം കഅ്ബ കിസ്വയുടെ അടിഭാഗം ഇരുഹറം കാര്യാലയം താഴ്ത്തിയിട്ടു. ഹജ്ജ് വേളയില്‍ തിരക്കിനിടയില്‍ കിസ്വയുടെ അടി ഭാഗം വൃത്തിഹീനവും ത്വവാഫിന് തടസ്സവുമാകാതിരിക്കാനാണ് കിസ്വ ഉയര്‍ത്തിക്കെട്ടിയിരുന്നത്. കിസ്വ നിര്‍മാണഫാക്ടറിയിലെ വിദഗ്ധരെത്തിയാണ് കിസ്വയുടെ അടിഭാഗം താഴ്ത്തിക്കെട്ടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ