Click

2012 നവംബർ 27, ചൊവ്വാഴ്ച

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കണ്ടക്ടര്‍ക്കെതിരെ കേസ്

നീലേശ്വരം: ബസ് യാത്രക്കിടയില്‍ 12കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇതുസംബന്ധിച്ച പരാതിയില്‍ സ്വകാര്യബസ് കണ്ടക്ടര്‍ മടിക്കൈ ചതുരക്കിണര്‍ സ്വദേശി ബാബു (34)വിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വൈകീട്ട് നീലേശ്വരം-ചിറപ്പുറം റൂട്ടിലോടുന്ന സ്വകാര്യബസിലാണ് സംഭവം. ബസിലെ തിരക്കിലാണത്രെ സംഭവം. പെണ്‍കുട്ടി ഒച്ചവെച്ചതോടെ മറ്റു യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ഇതിനിടയില്‍ ബാബു ബസില്‍നിന്ന് ഇറങ്ങിയോടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ബാബു ഒളിവിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ