ഷിക്കാഗോ: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായെന്ന് ആരോപിക്കപ്പെടുന്ന യു.എസ് വംശജനും ലശകര്‍ ഭീകരനുമായ ഡേവിഡ് ഹെഡ്ലിയുടെയും കൂട്ടാളി തഹാവുര്‍ റാണയുടെയും ശിക്ഷാവിധി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഹെഡ്ലിയുടെ വിധി ജനുവരി 17നും റാണയുടെത് 15നുമാണ് പ്രഖ്യാപിക്കുക. യു.എസ് ജില്ലാ കോടതി ജഡ്ജി ഹാരി ലിനെന്‍വെബര്‍ ആണ് ശിക്ഷ വിധിക്കുക. നേരത്തെ, തഹാവുര്‍ റാണയുടെ വിധി ഡിസംബര്‍ നാലിന് ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കോപന്‍ഹാഗനിലെ ഒരു പത്രത്തിലെ ജീവനക്കാര്‍ക്കെതിരെ ഗൂഢാലോചന നടത്തി, മുംബൈ ഭീകരാക്രമണത്തിന് വേണ്ട സഹായം, ലശ്കറെ ത്വയ്യിബ ഭീകരര്‍ക്ക് വേണ്ട ആയുധങ്ങളും മറ്റും എത്തിച്ചുകൊടുത്തു തുടങ്ങിയ കുറ്റങ്ങളാണ് 52കാരനായ ഹെഡ്ലിക്കെതിരെ പ്രധാനമായും എഫ്്.ബി.ഐ ചുമത്തിയിട്ടുള്ളത്. 2010 മാര്‍ച്ച് 18നാണ് ഹെഡ്ലിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
കഴിഞ്ഞദിവസങ്ങളില്‍ ഹെഡ്ലിയെ ഇന്ത്യക്ക് വിട്ടുകിട്ടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹെഡ്ലിയെ വിചാരണക്കായി ഇന്ത്യക്ക് വിട്ടുനല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് യു.എസ് പൊളിറ്റിക്കല്‍ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ കഴിഞ്ഞദിവസം ന്യൂദല്‍ഹിയില്‍ പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ