ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് ദിവസങ്ങളായി തുടരുന്ന പാര്‍ലമെന്‍്റ് സതംഭനം ഇന്ന് മുതല്‍ ഒഴിവാകുമെന്ന് സുചന. വിദേശ നിക്ഷേപം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് കളമൊരുങ്ങിയതോടെയാണ് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായത്. പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി പാര്‍ലമെന്‍ററികാര്യമന്ത്രി കമല്‍നാഥ് ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച അടുത്തയാഴ്ച നടത്താന്‍ സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ധാരണയായി.
ഇപ്പോഴത്തെ നിലയില്‍ ലോക്സഭയില്‍ സര്‍ക്കാറിന് മതിയായ അംഗബലമുണ്ട്. എസ്.പിയും ബി.എസ്.പിയും വിട്ടുനിന്നാല്‍, ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍ എന്നിവക്കു പുറമെ ജനതാദള്‍-യു, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ കൂടിച്ചര്‍േന്നാല്‍ പോലും സര്‍ക്കാറിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍, രാജ്യസഭയില്‍ നില ഭദ്രമല്ല.
244 അംഗ സഭയില്‍ യു.പി.എക്ക് 95 എം.പിമാരാണുള്ളത്. അവിടെ ബി.എസ്.പിയും (15) സമാജ്വാദി പാര്‍ട്ടിയും (ഒമ്പത്) പിന്തുണച്ച് വോട്ടുചെയ്യകതന്നെ വേണം.
ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ മന്ത്രി കമല്‍നാഥ് ഇന്ന് എസ്.പി, ബി.എസ്.പി, ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ, എസ്.പിയും ബി.എസ്.പിയും വേട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവുമുണ്ട്. വിഷയത്തില്‍ സര്‍ക്കാറിന് അനുകൂലമായി നിലപാട് മയപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ചുവടുമാറ്റി. വോട്ടെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എടുത്തിട്ടില്ലന്നെും സ്പീക്കറുടെ തീരുമാനം വന്നശേഷം പറയാമെന്നുമാണ് ടി.എം.സി നേതാവ് സൗഗത റോയ് പറഞ്ഞത്.
വോട്ടെടുപ്പില്‍ പ്രതിപക്ഷത്തെ അനുകൂലിച്ച് വോട്ട് ചെയ്യല്ലന്നെ് തൃണമൂല്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ടി.എം.സി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാതിരുന്നതിന് തിരിച്ചടിയായിരുന്നു അത്. ടി.എം.സി യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണെന്ന ആരോപണമുയര്‍ന്നതോടെയാണ് പുതിയ ചുവടുമാറ്റം. വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയെന്ന ആവശ്യത്തിലുടക്കി ശീതകാല സമ്മേളനത്തിന്‍െറ ആദ്യനാലുദിനം ബഹളത്തില്‍ കലാശിച്ചിരുന്നു. ഇതിനിടെ രണ്ടുവട്ടം സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും വോട്ടെടുപ്പിന് സര്‍ക്കാര്‍ വഴങ്ങിയില്ല. ഡി.എം.കെ ഉള്‍പ്പെടെയുള്ള യു.പി.എ കക്ഷികളുടെ വോട്ടും പുറത്തുനിന്ന് പിന്തുണക്കുന്ന എസ്.പി, ബി.എസ്.പി എന്നിവയുടെ സഹായവും ഉറപ്പായ ഘട്ടത്തിലാണ് സര്‍ക്കാര്‍ വോട്ടെടുപ്പിന് വഴങ്ങിയത്. ചില്ലറ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ക്കുമ്പോള്‍തന്നെ സഭക്കുള്ളില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് യു.പി.എ ഘടകകക്ഷികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ