ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയണമെന്നും ഒരു ലിറ്റര്‍ ഡീസലിന് നല്‍കുന്ന സബ്‌സിഡി ഒമ്പതുരൂപയായി വെട്ടിച്ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നികുതി ഈടാക്കല്‍ ഒറ്റത്തവണക്ക് പകരം വാര്‍ഷികാടിസ്ഥാനത്തിലാക്കണമെന്നും പരീഖ് പറഞ്ഞു.
അതേസമയം, കൂടുതല്‍ നികുതിഭാരം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മോട്ടോര്‍ വാഹന നിര്‍മാണ മേഖല രംഗത്തെത്തി. നിലവില്‍ വാഹനങ്ങളുടെ വില്‍പന വിലയില്‍ 45 ശതമാനവും നികുതിയാണെന്നും കൂടുതല്‍ നികുതി അടിച്ചേല്‍പിക്കുന്നത് വാഹന നിര്‍മാണ മേഖലയെ സാരമായി ബാധിക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പ്രതികരിച്ചു. അതേസമയം, പെട്രോളില്‍ ഓടുന്ന ആഡംബര വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ