ദോഹ: ഖത്തറില്‍ രണ്ടാമതും കൊറോണ വൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍
വിശദമായി ചര്‍ച്ച ചെയ്യന്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍ പ്രത്യേകേ യോഗം വിളിച്ച് ചേര്‍ത്തു. ആരോഗ്യ മന്ത്രാലയവും ഹമദ് ആശുപത്രി വൃത്തങ്ങളും സ്ഥിതിഗതികള്‍ ഗൗരവത്തില്‍ നിരീക്ഷിച്ചു വരികയാണെന്ന്
പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.
സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളും ലാബുകളും ജാഗ്രതയോടെ കാര്യങ്ങള്‍ വീക്ഷിക്കുന്നതോടൊപ്പം സ്ക്വാഡുകളും നിരീക്ഷണം നടത്തിവരുന്നുണ്ട്. ആഗോള തലത്തിലെ മുഴുവന്‍ ഏജന്‍സികളുമായും
ബന്ധപ്പെട്ട് രോഗം പകരുന്നത് തടയാന്‍ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും സുപ്രീം കൗണ്‍സില്‍ തുടങ്ങിയിട്ടുണ്ടെന്ന് മുഹമ്മദ് അല്‍ ഹാജിരി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരെ കണ്ടെത്തിയാല്‍ ലോകനിലവാരമുള്ള
ലാബുകളുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ ഹമദ് ആശുപത്രിയുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിദഗ്ധരെ ഖത്തറിലേക്ക് അയക്കാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധയെന്ന് സംശയിക്കുന്ന അവസ്ഥയുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന്
ആരോഗ്യ രംഗത്തെ മുഴുവന്‍ സ്ഥാപങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ