Click

2012 നവംബർ 30, വെള്ളിയാഴ്‌ച

കേരളത്തില്‍ 40,000 എച്ച്‌ഐവി ബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ നാല്‍പതിനായിരം പേര്‍ എച്ച്‌ഐവി വാഹകരാണെന്നാണ് ഔദ്യോഗിക കണക്ക്. എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തിലും എയ്ഡ്‌സ് മരണങ്ങളിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 49 പേരാണ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. അതേസമയം, യഥാര്‍ഥ കണക്കുകള്‍ പുറത്തുപറയാന്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വിമുഖത കാണിക്കുന്നു.ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കേന്ദ്രങ്ങളില്‍ 1573 പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. 49 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ്. ആന്റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലെ കണക്ക് മാത്രമാണിത്. എച്ച്‌ഐവി ബാധിതരുടെ കൂട്ടായ്മയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം മാസം തോറം കുറഞ്ഞത് ഏഴ് പേരെങ്കിലും പുതുതായി അംഗത്വമെടുക്കുന്നു.എയിഡ്‌സ് ബാധിതരുടെ എണ്ണത്തെ കുറിച്ച് ആരോഗ്യവകുപ്പും എയഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും രണ്ട് കണക്കുകളാണ് നല്‍കുന്നത്. ആകെ 15,273 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ 2011ല്‍ 2160 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പറയുന്നത്. ഇതില്‍ 62 പേര്‍ മരിച്ചെന്നും സൊസൈറ്റിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ