റാമല്ല: ഇസ്രായേലിന്‍െറ നയതന്ത്ര ചരടുവലികളെ മറികടന്ന് ഫലസ്തീന്‍ നയതന്ത്രം യു.എന്നില്‍ വിജയപതാക നാട്ടിയതോടെ പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനത താലോലിക്കുന്ന സ്വാതന്ത്ര രാഷ്ട്രം എന്ന സ്വപ്നം സഫലീകരിക്കാന്‍ ഇനി രക്ഷാസമിതി അംഗീകാരം എന്ന ഒറ്റ ചുവടുവെപ്പുകൂടി മതിയെന്ന് നിരീക്ഷകര്‍. രക്ഷാസമിതിയില്‍ ആരും നിഷേധവോട്ട് (വീറ്റോ) രേഖപ്പെടുത്താതിരുന്നാല്‍ പൂര്‍ണ സ്വാതന്ത്ര രാഷ്ട്രാംഗത്വത്തിലേക്കുള്ള വഴി ഫലസ്തീന് സുഗമമാകും.
ഫലസ്തീന്‍ കൊതിച്ചത്
1974 മുതല്‍ പി.എല്‍.ഒയുടെ പേരില്‍ ഫലസ്തീന് യു.എന്നില്‍ നിരീക്ഷകപദവി ഉണ്ടായിരുന്നു. ഗസ്സ, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ചേര്‍ന്ന പരമാധികാര ഫലസ്തീന് അംഗീകാരം ലഭിക്കുക എന്നതായിരുന്നു. ഫലസ്തീന്‍ ജനതയുടെ അഭിലാഷം 1993ലെ ഓസ്ലോ ഉടമ്പടിപ്രകാരം പരസ്പരം രാഷ്ട്രങ്ങളായി അംഗീകരിക്കാന്‍ ഇസ്രായേലും പി.എല്‍.ഒയും തീരുമാനിച്ചുവെങ്കിലും ഫലസ്തീന് അംഗീകാരം നല്‍കുമെന്ന വ്യവസ്ഥ നടപ്പാക്കാതെ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് രണ്ടു ദശകമായി നീട്ടിക്കൊണ്ടുപോയതോടെ ക്ഷമയറ്റ ഫലസ്തീനി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് 2010 സെപ്റ്റംബറില്‍ രക്ഷാസമിതി വഴി പൂര്‍ണ അംഗത്വത്തിന് നീക്കം ആരംഭിച്ചു.
വീറ്റോ ഭീഷണി മുഴക്കി അമേരിക്ക ഈ നീക്കം തടഞ്ഞതോടെ വോട്ടവകാശമില്ലാത്ത അംഗത്വത്തിനുവേണ്ടി അബ്ബാസ് നടത്തിയ നീക്കമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ യു.എന്‍ പൊതുസഭയില്‍ വിജയം കണ്ടത്.
നേടിയത് പ്രതീകാത്മക വിജയം
ജനറല്‍ അസംബ്ളിയില്‍ രാഷ്ട്രസമാനമായ അംഗീകാരം നേടിയത് ഫലസ്തീന്‍െറ പ്രതീകാത്മകമായ വിജയമായി വാഴ്ത്തപ്പെടുന്നു. വത്തിക്കാനു തുല്യമായ പദവിയാണ് ഫലസ്തീന് ലോകവേദി കനിഞ്ഞരുളിയത്. അതേസമയം, കേവല പ്രതീകാത്മക വിജയത്തിലുപരിയായ ഇസ്രായേലിന്‍െറ ആക്രമണോത്സുകതക്ക് കടിഞ്ഞാണിടാന്‍ പുതിയ പദവി ഫലസ്തീന്‍ അധികൃതര്‍ക്ക് അവസരമരുളും.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) ലോകാരോഗ്യ സംഘടന തുടങ്ങി യു.എന്നിന്‍െറ പോഷക ഘടകങ്ങളില്‍ ഫലസ്തീന് പൂര്‍ണാംഗത്വം ലഭ്യമാകും. ഐ.സി.സിയിലെ അംഗത്വം ഉപയോഗിച്ച് ഇസ്രായേലിന്‍െറ അവകാശധ്വംസനങ്ങളെ ഫലസ്തീന് നിയമപരമായി ചോദ്യം ചെയ്യാം. ഇസ്രായേല്‍ നടത്തുന്ന അധിനിവേശ നടപടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അതുവഴി സമാധാനപ്രക്രിയയിലേക്ക് ഇസ്രായേലിനെ ആനയിക്കാനും സാധിക്കും. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കുന്ന ഇസ്രായേലി നടപടിക്കെതിരെ ജനീവാ പ്രമാണപ്രകാരം നിയമനടപടി സ്വീകരിക്കാനും പുതിയ അംഗീകരം ഫലസ്തീന്‍ ജനതക്ക് തുണയാകും. ലോകമന$സാക്ഷി ഫലസ്തീന്‍ ജനതക്കൊപ്പം നില്‍ക്കുന്നു എന്ന് സ്പഷ്ടമാക്കുന്ന ഈ അംഗീകാരത്തിനു മുന്നില്‍ ഇസ്രായേല്‍ പ്രകടിപ്പിക്കുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് പഴയ പ്രഭാവം ഉണ്ടാകാനിടയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ