തിരുവനന്തപുരം: ട്രെയിനില്‍ റിസര്‍വേഷന്‍ ക്ലാസുകളില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഡിസംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. തിരിച്ചറിയല്‍രേഖ ഇല്ലാത്തവരെ ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കി ഇരട്ടി തുക പിഴ ഈടാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വ്യാജ പേരില്‍ ടിക്കറ്റെടുത്ത് യാത്രചെയ്യുന്നത് തടയാനാണ് ഈ നടപടി. ഉയര്‍ന്ന കഌസുകളിലെ യാത്രക്കാര്‍ക്ക് നേരത്തേതന്നെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരുന്നു.സെക്കന്‍ഡ് കഌസ് സഌപ്പര്‍/സീറ്റിങ് യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലാത്തതിനാല്‍ ഏജന്റുമാര്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുഴുവന്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കിയത്.ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, പെന്‍ഷന്‍ പേ ഓര്‍ഡര്‍, ഫോട്ടോയോടുകൂടിയ റേഷന്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ്, ബിപിഎല്‍ കാര്‍ഡ്,ഇ.എസ്.ഐ കാര്‍ഡ്, സി.ജി.എച്ച്.എസ് കാര്‍ഡ്, വിദ്യാഭ്യാസസ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ എന്നിവ സീരിയല്‍ നമ്പരോടുകൂടി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.തിരിച്ചറിയല്‍ രേഖ ഇല്ലാത്തവരുടെ ടിക്കറ്റ് നിരക്ക് 250 രൂപയില്‍ താഴെയാണെങ്കില്‍ നിരക്കിനോടൊപ്പം 250 രൂപകൂടി ചേര്‍ത്ത് പിഴ ഈടാക്കും. ടിക്കറ്റ് നിരക്ക് 250നു മുകളിലാണെങ്കില്‍ നിരക്കിനൊപ്പം തുല്യതുക ചേര്‍ത്താണ് പിഴ കണക്കാക്കുക. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ