Click

2013 മാർച്ച് 6, ബുധനാഴ്‌ച

റക്ക നഗരം സിറിയന്‍ വിമതര്‍ പിടിച്ചു

 

ദമസ്‌കസ്: ദിവസങ്ങളായി ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന സിറിയയുടെ വടക്കന്‍ നഗരമായ അല്‍ റക്ക വിമതര്‍ പിടിച്ചു. ഗവര്‍ണര്‍ ഹസന്‍ ജലീലിയെയും ഭരണകക്ഷിയായ ബഅസ് പാര്‍ട്ടിയുടെ പ്രവിശ്യാ സെക്രട്ടറി ജനറല്‍ സുലൈമാന്‍ സുലൈമാനെയും അറസ്റ്റ് ചെയ്തു.

രണ്ടു വര്‍ഷമായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആദ്യമായാണ് ഒരു പ്രവിശ്യ തലസ്ഥാനം വിമതര്‍ പിടിക്കുന്നത്. യൂഫ്രട്ടീസ് നദീതീരത്തോടു ചേര്‍ന്ന ഈ നഗരത്തിലെ മുന്‍ പ്രസിഡന്റ് ഹാഫിസുല്‍ അസദിന്റെ പ്രതിമ വിമതര്‍ തകര്‍ത്തു. നിലവിലെ പ്രസിഡന്റ് ബശ്ശാറിന്റെ പിതാവാണ് ഹാഫിസ്. നഗരത്തില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ സൈന്യവും വിമതരും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈന്യത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ബഅസ് പാര്‍ട്ടിയുടെയും ഓഫിസുകള്‍ നില്‍ക്കുന്ന പ്രദേശത്തും ഏറ്റുമുട്ടല്‍ ശക്തമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ വിമതര്‍ പിടിക്കുമെന്നാണ് റിപോര്‍ട്ട്. അസദ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ