ഇന്ത്യന്‍ സമ്പന്നരില്‍ മുമ്പന്‍ മുകേഷ്, മലയാളികളില്‍ എം എ യൂസുഫലി
ന്യൂയോര്‍ക്ക്: മുകേഷ് അംബാനി ഇന്ത്യന്‍ സമ്പന്നരിലെ സമ്പന്നന്‍ എന്ന പേര് ഇത്തവണയും നിലനിര്‍ത്തി. 2150 കോടി ഡോളര്‍ ആസ്തിയോടെയാണ് ആറാം തവണയും മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തിയത്.
മെക്‌സിക്കന്‍ ബിസിനസ് പ്രമുഖന്‍ കാര്‍ലോ സ്ലിം നാലാം തവണയും ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി. 7300 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനക്കാരനായ മുകേഷ് അംബാനിക്ക് ലോകറാങ്കിംഗില്‍ 22ാം സ്ഥാനമാണുള്ളത്. സമ്പന്നരില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ ലക്ഷ്മി മിത്തലാണ്. 1650 കോടി ഡോളറാണ് ആസ്തി. ലോകറാങ്കിംഗില്‍ 41ാം സ്ഥാനത്തോടെയാണ് ഈ നേട്ടം. അസിം പ്രേംജി, ദിലീപ് ഷാങ്‌വി, അനില്‍ അംബാനി തുടങ്ങിയവരും പട്ടികയിലുണ്ട്.
പട്ടികയില്‍ ഇടംനേടിയ മലയാളികളില്‍ മുമ്പന്‍ എം എ യൂസുഫലിയാണ്. ലോകപട്ടികയില്‍ 974-ാം സ്ഥാനത്താണ് ഇദ്ദേഹം. 1.5 ബില്യണ്‍ ഡോളറാണ് ആസ്തി. ഇന്‍ഫോസിസ് മേധാവിയായിരുന്ന ക്രിസ് ഗോപാലകൃഷ്ണനാണ് രണ്ടാംസ്ഥാനത്ത്. ജോയ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ടി എസ് കല്യാണരാമന്‍ എന്നിവരാണ് മറ്റു മലയാളികള്‍.
ജോയി ആലൂക്കാസ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം. എ. യൂസഫലി, കല്ല്യാണരാമന്‍ എന്നിവര്‍ പട്ടികയില്‍ ഇടംകണ്ടെത്തിയ മലയാളികളാണ്. ഫോര്‍ബ്‌സ് ബിസിനസ് മാസികയാണ് ഈ ഫലം പുറത്തുവിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ