Click

2013 മാർച്ച് 17, ഞായറാഴ്‌ച

എസ് എസ് എഫ് വാര്‍ഷികം: മഞ്ചേശ്വരം ഡിവിഷന്‍ കൊടിയേറ്റം പ്രൗഢമായി

 
മഞ്ചേശ്വരം: “സമരമാണ് ജീവിതം” എന്ന പ്രമേയത്തില്‍ ഏറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഡിവിഷന്‍ തല കൊടിയേറ്റം ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപം ദേശീയ പാതയോരത്ത് മഞ്ചേശ്വരം ഡിവിഷന്‍ കൊടിയേറ്റം പ്രൗഢമായി നടന്നു. ആദ്യ പതാക ഉയര്‍ത്തി സയ്യിദ് അഹ്മദ് ജലാലുദ്ധിന്‍ സഅദി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു.

പ്രതേൃകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ ഡിവിഷന്‍ പരിധിയിലെ സെക്ടര്‍ കേന്ദ്രങ്ങളില്‍ നിന്ന് സെക്ടര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ഐ.ടീം അംഗങ്ങളും ബൈക്ക് റാലിയായി കൊണ്ടുവന്നു. 40 കൊടിമരങ്ങള്‍ പാത്തൂര്‍ സെക്ടരിലെ ബാദപ്പൂണി യൂണിറ്റില്‍ നിന്നാണ് കൊണ്ട്‌വന്നത്.



മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുറസ്സാഖ് സഖാഫി കോട്ടകുന്ന്, അബ്ബാസ് ഹാജി ഉപ്പള, ഫാറൂഖ് കുബണൂര്‍, ലത്വീഫ് ഹാജി കല്‍പ്പന, ഡി.എം.കെ. മുഹമ്മദ്, ബഷീര്‍ ഹാജി ബായാര്‍, സിദ്ധീഖ് സഖാഫി ആവളം, സിദ്ധീഖ് ലത്വീഫി, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, എസ്.വൈ.എസ് സോണ്‍, സര്‍ക്കില്‍, എസ്.എസ്്.എഫ് ജില്ലാ, ഡിവിഷന്‍, സെക്ടര്‍ നേതാക്കല്‍ ഐ.ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ