Click

2013 മാർച്ച് 11, തിങ്കളാഴ്‌ച

അന്‍വാര്‍ശ്ശേരിയില്‍ മഅ്ദനിയുടെ വികാര നിര്‍ഭരമായ പ്രാര്‍ത്ഥന

 
കൊല്ലം: അന്‍വാര്‍ശ്ശേരിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വികാര നിര്‍ഭരമായ പ്രാര്‍ത്ഥന. താന്‍ നിരപരാധിയാണെന്നും പിറന്ന നാടിനെ സ്നേഹിക്കുന്നുവെന്നും തനെമേല്‍ തിവ്രവാദ മുദ്ര കുത്താന്‍ ശ്രമമെന്നും താന്‍ കാരണം ഇവിടെ വര്‍ഗീയ പ്രശ്നം ഉണ്ടാകരുതെന്നും മഅ്ദനി പ്രാര്‍ത്ഥനയില്‍ പറഞ്ഞു.

രോഗബാധിതനായ പിതാവിനെ കാണാന്‍ ഉച്ചയോടെയാണ് മഅദനി അന്‍വാര്‍ശ്ശേരിയിലെത്തിയത്.പിതാവ് അബ്ദുസ്സമദ് മാസ്റ്ററെയും മാതാവ് അസ്മാ ബീവിയെയും കാണാനാണ് മഅദനി എത്തിയത്. ഇവിടെത്തെ മസ്ജിദില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ച ശേഷം വൈകുന്നേരം കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലേക്ക് മടങ്ങും. അന്‍വാര്‍ശ്ശേരിയിലും സമീപത്തും വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

മകളുടെ വിവാഹത്തിനായി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് മഅദനി ക്ക് ലഭിച്ചത്. മാതാപിതാക്കളെ കാണാനും കോടതി അനുവദിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ