Click

2013 ജനുവരി 9, ബുധനാഴ്‌ച

ഒമാനിലെ ആദ്യ വനിതാ സൈനിക സംഘം പുറത്തിറങ്ങി

മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ ചരിത്രത്തിലെ ആദ്യ വനിതാ സൈനിക സംഘം പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. റോയല്‍ ആര്‍മി ഓഫ് ഒമാന്‍െറ (ആര്‍.എ.ഒ.) കീഴില്‍ സൈനിക പരിശീലനം നേടിയ വനിതകളുടെ ആദ്യബാച്ച് ബുധനാഴ്ച മുഅസ്കാര്‍ മുര്‍തഫ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാസിങ് ഔ് പരേഡ് നടത്തി. സൈനിക അഭ്യാസ പ്രകടനങ്ങളും സൈനിക ബാന്‍ഡിലെ സംഗീത പ്രകടനങ്ങളും അവതരിപ്പിച്ചാണ് ആദ്യ സൈനിക സംഘം പരേഡില്‍ ചുവടുവെച്ചത്. ആര്‍.എ.ഒ. കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷിയുടെ മേല്‍നോട്ടത്തിലായിരുന്നു പാസിങ് ഔ് പരേഡ്. കമാന്‍ഡര്‍ വനിതാ സൈനികരുടെ പരേഡില്‍ സല്യൂട്ടും സ്വീകരിച്ചു.
ഒമാനിലെ ഉന്നത കരസേനാ ഉദ്യോഗസ്ഥരും പരേഡില്‍ പങ്കെടുത്തു. പരിശീലനം നേടിയ വനിതാ സൈനികരുടെ മാതാപിതാക്കളും പരേഡ് കാണാന്‍ എത്തിയിരുന്നു.
ഒമാന്‍െറ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച വനിതകള്‍ സൈന്യത്തിലേക്ക് കൂടി കടന്നുവരുന്നത് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ ശാക്തീകരണത്തിനും നല്‍കുന്ന പ്രാധാന്യത്തിന്‍െറ തെളിവ് കൂടിയാണെന്ന് ആര്‍.എ.ഒ. കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സലിം അല്‍ ബലൂഷി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ