Click

2012 ഡിസംബർ 4, ചൊവ്വാഴ്ച

വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: ബന്ധുവിന് ഭൂമി അനുവദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദനെ വിചാരണ ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി സാജന്‍ പീറ്റര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അന്തിമ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആലോചിച്ച് കൈക്കൊള്ളും.അതേസമയം വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയേക്കുമെന്നും അറിയുന്നു. ഭൂമിദാന കേസില്‍ വി.എസിനെ പ്രതിയാക്കാമെന്ന് വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ജി. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ