Click

2012 നവംബർ 30, വെള്ളിയാഴ്‌ച

സിക്കിമില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു


 
ഗാംഗ്ടോക്ക്: സിക്കിമില്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. വടക്കന്‍ സിക്കിമിലെ അപ്പര്‍ സോംഗുവിന് സമീപമുളള വനമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.15 നായിരുന്നു അപകടം. പശ്ചിമബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള ബഗ്ദോഗ്ര വ്യോമതാവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. ഫ്ളൈറ്റ് ലഫ്. യോഗേഷ് യാദവ് ആണ് വിമാനം പറത്തിയിരുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബഗ്ദോഗ്രയില്‍ നിന്നും രക്ഷാഹെലികോപ്ടര്‍ സംഭവസ്ഥലത്ത് എത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ