Click

2012 നവംബർ 27, ചൊവ്വാഴ്ച

പ്രവാസികള്‍ക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും വോട്ടവകാശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ തീരുമാനം നടപ്പിലാകൂ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേര് ഉള്‍പ്പെടുത്തണം. പ്രവാസികള്‍ക്കായിരിക്കും പ്രവാസികള്‍ക്ക് നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നല്‍കാന്‍ കേന്ദ്രം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായുള്ള നിയമനത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ശബരിമലയിലെ അധികാര കേന്ദ്രങ്ങളെ സംബന്ധിച്ച് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണിത്. ജയകുമാറിന്റെ നിയമനം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.ഓട്ടോ മിനിമം ചാര്‍ജ് 15 രൂപയായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ