കാസര്‍കോട്: വിദ്യാനഗര്‍ ഗവ: ഐ.ടി.ഐയില്‍ യു.ഡി.എസ്.എഫ്.-എസ്.എഫ്.ഐ. സംഘട്ടനം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ട് പരാതികളിലായി 25 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു സംഘര്‍ഷം. യു.ഡി.എസ്.എഫ്. പ്രവര്‍ത്തകന്‍ മേനങ്കോട് കമ്മട്ടത്തെ മുഹമ്മദ് സനീല്‍ (21), സുഹൃത്ത് മാര്‍ട്ടിന്‍ (21), എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അണിഞ്ഞ മുതിരവളപ്പിലെ രാഹുല്‍രാജ് (18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അടുത്തിടെ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വൈരാഗ്യത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരുന്പ്, രീപ്പ ബ്ലേഡ് എന്നിവ കൊണ്ട് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് സനീല്‍ പറഞ്ഞു. യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരായ 15പേര്‍ ചേര്‍ന്ന് മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ രാഹുല്‍ രാജ് പറഞ്ഞു. മുഹമ്മദ് സനീലിന്‍റെ പരാതിയില്‍ ശരത്, സന്തോഷ്, ജിതിന്‍, രാഹുല്‍രാജ്, ശരത്, രതീഷ്, സുഭാഷ്, രഞ്ജിത്ത്, നിഖില്‍, സബില്‍ എന്നിവര്‍ക്കെതിരെയും രാഹുല്‍ രാജിന്‍റെ പരാതിയില്‍ ഷാഹില്‍, അയാസ്, നാഹില്‍, ഷാഫ്നായിം അക്തര്‍, കണ്ടാലറിയാവുന്ന 10 പേര്‍, എന്നിവര്‍ക്കെതിരെയും വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ