Click

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

മുജാഹിദ് അക്രമത്തില്‍ എസ് വൈ എസ് പ്രതിഷേധം

കാസര്‍കോട്: മുജാഹിദ് സംഘടനയില്‍ നിന്ന് സുന്നി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് പ്രവര്‍ത്തിക്കുന്ന നയാബ് വാരിദിനെ വധിക്കാന്‍ ശ്രമിച്ചതില്‍ വ്യാപക പ്രതിഷേധം. എം എസ് എം സംസ്ഥാന നേതാവായിരുന്ന നയാബ് വാരിദിന്റെ നേതൃത്വത്തില്‍ നൂറില്‍പരം പ്രവര്‍ത്തകര്‍ വഹാബീ പ്രസ്ഥാനവുമായുള്ള ബന്ധം വിച്ഛേദിച്ച് സുന്നി സംഘടനയിലേക്ക് കടന്നുവന്നത് ഗ്രൂപ്പിസം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന മുജാഹിദ് സംഘടനയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

നയാബിനെതിരില്‍ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് പ്രകടനം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ലാഹ് തളങ്കര, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അശ്‌റഫ് കരിപ്പൊടി, റഫീഖ് സഖാഫി ചേടിക്കുണ്ട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ മങ്കയം, സി എ അബ്ദുല്‍ ഹമീദ് മൗലവി, സി എ അബ്ദുല്ല ചൂരി, പി ഇ താജുദ്ദീന്‍, മുഹമ്മദ് ടിപ്പു, ഇര്‍ഫാദ് എം, സിറാജ് കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ