Click

2012 ഡിസംബർ 5, ബുധനാഴ്‌ച

അഴിമതിപ്പട്ടികയില്‍ ഇന്ത്യയ്ക്ക് തൊണ്ണൂറ്റിനാലാം സ്ഥാനം

ന്യൂഡല്‍ഹി: ലോകത്തെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് തൊണ്ണൂറ്റി നാലാം സ്ഥാനം. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ജര്‍മ്മനിയിലെ ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരസി ഇന്റര്‍നാഷണലിന്റെ 2012ലെ പട്ടികയിലാണ് ഈ വിലയിരുത്തല്‍.
സൊമാലിയ, വടക്കന്‍ കൊറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ളത്. 2011ല്‍ പതിനാലാം സ്ഥാനത്ത് ആയിരുന്ന ജര്‍മ്മനി ഒരു സ്ഥാനം മെച്ചപ്പെടുത്തി 13ലെത്തി. കഴിഞ്ഞ വര്‍ഷം ഇരുപത്തിനാലാമത് ആയിരുന്ന അമേരിക്ക ഇത്തവണ പത്തൊന്പതാം സ്ഥാനത്തും എഴുപത്തഞ്ചാം സ്ഥാനത്തായിരുന്ന ചൈന ഇത്തവണ എണ്‍പതാം സ്ഥാനത്തുമാണ്.
176 രാജ്യങ്ങളെയാണ് ഇപ്പോഴത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നിനും നൂറിനും ഇടയ്ക്കുള്ള നന്പറുകള്‍ നല്‍കിയാണ് രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഒന്ന് എന്ന അക്കം അഴിമതി ഏറ്റവും കൂടിയതിനെ സൂചിപ്പിക്കുന്‌പോള്‍ 100 അഴിമതി കുറഞ്ഞതിന്റെ പ്രതീകമാണ്. ഇന്ത്യയ്ക്ക് 36 പോയിന്റാണ് നല്‍കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡെന്മാര്‍ക്ക്,? ഫിന്‍ലാന്‍ഡ്,? ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് 90 പോയിന്റാണ് ട്രാന്‍സ്പരസി ഇന്റര്‍നാഷണല്‍ നല്‍കിയിരിക്കുന്നത്.
സാന്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസും തൊണ്ണൂറ്റിനാലാമതാണ്. യൂറോപ്യന്‍ രാജ്യങ്ങളോട് പ്രതിസന്ധി മറികടക്കുന്നതിന് അഴിമതി കര്‍ശനമായി തുടച്ചു നീക്കിയേ പറ്റുകയുള്ളൂവെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ